എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം

എറണാകുളം: ജില്ലയിൽ ഇതുവരെ നാല് ഒമിക്രോൺ കേസുകൾ  റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. രണ്ട് അന്താരാഷ്ട്ര യാത്രികർക്കും രണ്ട് സമ്പർക്കത്തിൽ പെട്ടവരും ഉൾപ്പെടെ നാല് ഒമിക്രോൺ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ്  ഒമിക്രോൺ. കോവിഡ്  വാക്സിൻ സ്വീകരിച്ചവരിൽ ഒമിക്രോൺ ഗുരുതരമാകുന്നതായി കാണപ്പെടുന്നില്ല. ആയതിനാൽ വാക്സിൻ  ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും, രണ്ടാം ഡോസ് എടുക്കാൻ സമയമായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിനേഷൻ  എടുത്ത് സുരക്ഷിതരാകേണ്ടതാണ്. ഇതിനായി  ഡിസംബർ   18,19, 20 തീയതികളിൽ ജില്ലയിൽ  തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുന്നതും, ഈ അവസരം ജനങ്ങൾ വീഴ്ച കൂടാതെ ഉപയോഗപ്പെടുത്തേണ്ടതുമാണെന്ന് .ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →