പാലക്കാട്: കാഞ്ഞിരപ്പുഴ കനാലുകളിലൂടെയുള്ള ജലവിതരണം ഫെബ്രുവരി ആദ്യവാരം മുതല്‍ ആരംഭിക്കാനും പ്രധാന കനാലിന്റെയും ഉപകനാലുകളുടെയും ശുചീകരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാനും കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപദേശ സമിതി യോഗത്തിൽ തീരുമാനിച്ചു.
കനാലുകളില്‍ മണ്ണെടുത്ത് ആഴം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള എല്ലാതരം പ്രവൃത്തികളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉപദേശക സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. അഡ്വ. ശാന്തകുമാരി എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍, ഷാഫി, എക്സിക്യൂട്ടീവ് എ൯ജിനീയ൪ ലെവിന്‍സ് ബാബു കോട്ടൂര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.