പാലക്കാട്: ഖാദി ഗ്രാമ വ്യവസായ കേന്ദ്രങ്ങളില്‍ സ്പെഷല്‍ റിബേറ്റ്

പാലക്കാട്: ക്രിസ്തുമസ്, പുതുവര്‍ഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഡിസംബര്‍ 13 മുതല്‍ 31 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്പെഷല്‍ റിബേറ്റ് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഖാദി ബോര്‍ഡിന് കീഴിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമ സൗഭാഗ്യകളിലും സ്പെഷല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വില്‍പന ശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില, ഷര്‍ട്ടിംഗ് തുണിത്തരങ്ങളും തേന്‍ മറ്റ് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →