ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പഞ്ചിലെ സുരന്‍കോട്ട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രീനഗറിനു സമീപം പോലീസ് വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ കൊലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇപ്പോള്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരിക്കുന്നത്. പോലീസുകാരെ ആക്രമിച്ചവര്‍ക്കായി സുരക്ഷാസേനയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്.
സുരന്‍കോട്ട് സെക്ടറില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
