ആലപ്പുഴ: എലിപ്പനി പ്രതിരോധ ബോധവത്കരണം: സ്റ്റിക്കറുകള്‍ പ്രകാശനം ചെയ്തു

ആലപ്പുഴ: ആരോഗ്യ വകുപ്പ് തയ്യാറാക്കിയ എലിപ്പനി പ്രതിരോധ ബോധവത്ക്കരണ  സ്റ്റിക്കറുകള്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പ്രകാശനം ചെയ്തു.  ആര്‍.ടി.ഒ. ജി.എസ്. സജി പ്രസാദ് ആദ്യ കോപ്പി ഏറ്റുവാങ്ങി. 

ബോധവത്ക്കരണ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് പതിക്കുക. പ്രകാശനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗിസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. ദീപ്തി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ്. ഷാജി, മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ, ഐ. ചിത്ര എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →