കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ നടപ്പിലാക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് തെരുവ് നാടകംഅവതരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, സാലി ഐപ്പ്, ആനീസ് ഫ്രാൻസിസ്,അഡീഷണൽ സി ഡി പി ഓ പിങ്കി അഗസ്റ്റിൻ വാർഡ് കൗൺസിലർ കെ എ നൗഷാദ് സി ഡി പി ഓ ഷീല പി വി തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം: തെരുവുനാടകം അവതരിപ്പിച്ചു
