തിരുവനന്തപുരം പൂജപ്പുര എൽ ബി എസ് വനിതാ എൻജിനിയറിങ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവിൽ 14 ന് അഭിമുഖം നടത്തും. ഇക്കണോമിക്‌സിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രമുള്ളവരെ പരിഗണിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
ഇക്കണോമിക്‌സ് അധ്യാപക ഒഴിവ്
