ആലപ്പുഴ: ചേർത്തല നഗരസയില്‍ കേരഗ്രാമം ആനുകൂല്യ വിതരണോദ്ഘാടനം ഡിസംബർ 11ന്

ആലപ്പുഴ: ചേർത്തല നഗരസയിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം 2021 ഡിസംബർ 11 വൈകുന്നേരം നാലിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. രാജീവ് ഗാന്ധി നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും.

എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിക്കും.

നഗരസഭാ ഉപാധ്യക്ഷൻ ടി.എസ് അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സ്മിത സന്തോഷ്, ജി. രഞ്ജിത്ത്, ലിസി ടോമി, ഷീജ സന്തോഷ്, എ.എസ്. സാബു, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, എം. ജയശങ്കർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ജി.വി. റെജി, എലിസബത്ത് ഡാനിയൽ, എസ്.എസ്. ബീന, തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു മണിക്ക് തെങ്ങുകൃഷി പരിപാലനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാര്‍ ഡോ.കലാവതി, ഡോ.അബ്ദുൽ ഹാരിസ് എന്നിവർ നയിക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →