ഹെലികോപ്റ്റർ അപകടം;14 ൽ 13 പേരും മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ 14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുകയാണ്. രക്ഷപ്പെട്ട ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൾ, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്റ്ററിൽ 14 യാത്രികരാണുണ്ടായിരുന്നത്. ഇവരിൽ ഒരാൾ മലയാളിയാണെന്ന് വിവരമുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →