കൊച്ചി: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം സംബന്ധമായ രേഖ എന്നിവ സഹിതം ഡിസംബര്‍ 10- ന് രാവിലെ 10.30 -ന് കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും.
എറണാകുളം: അതിഥി അധ്യാപക നിയമനം
