മുല്ലപ്പെരിയാർ ;മൂന്ന് ഷട്ടറുകൾ അടച്ചു: വീണ്ടും വീടുകളിൽ വെള്ളം കയറി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.

ജലനിരപ്പ് വർധിച്ചതോടെ 08/12/21 ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി.

ഏഴുമണിയോടെ മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മഞ്ജുമല, ആറ്റോരം മേഖലകളിൽ വീടുകളിൽ വെള്ളം കയറി. നീരൊഴുക്ക് കൂടുകയാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് വെള്ളം പുറത്തേക്കൊഴുക്കുകയെന്ന സമീപനമാണ് തമിഴ്നാട് സ്വീകരിക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ബുധനാഴ്ച സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്നാടിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.

10/12/21 വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →