ബീഫ് കഴിച്ച ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക് : യുവാക്കൾ ആത്മഹത്യക്ക് ശ്രമിച്ചതായി വിവരം

മറയൂർ: ∙ മറയൂരിൽ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്ക് ഏർപ്പെടുത്തിയതായി പറയപ്പെടുന്നത്. ഊരുവിലക്കിയതോടെ യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും പറയപ്പെടുന്നു.

മറയൂർ ടൗണിൽ ഹോട്ടലുകളിൽ നിന്ന് യുവാക്കൾ ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിച്ചിരുന്നു. ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാൻ പാടില്ല എന്നുള്ള നിയമം ആദിവാസി കുടികളിൽ പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവർത്തകർ വഴിയാണ് വിവരം പുറത്തറിഞ്ഞ​ത്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധിക‍‍ൃതർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →