തൃശ്ശൂർ: പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള കെ ഡിസ്ക് എന്ന ഏജൻസിയും, തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) എന്ന ഏജൻസിയുമായി സഹകരിച്ച് ജില്ലാ സ്കിൽ കമ്മിറ്റിയും തൃശൂർ ജില്ലയിൽ ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നു. തൊഴിൽ അന്വേഷകരെയും, തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ജോബ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്ക് വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെങ്കിൽ ഈ ജോബ്ഫെയറുകളിൽ പങ്കെടുക്കാം. ജോബ്ഫെയറുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപ്പെടുക.
താലൂക്ക് വ്യവസായ ഓഫീസ്, തൃശൂർ – 9446319920
താലൂക്ക് വ്യവസായ ഓഫീസ്, മുകുന്ദപുരം – 9446807254
താലൂക്ക് വ്യവസായ ഓഫീസ്, തലപ്പിള്ളി – 9496348582
താലൂക്ക് വ്യവസായ ഓഫീസ്, ചാവക്കാട് – 9446142623 താലൂക്ക് വ്യവസായ ഓഫീസ്, കൊടുങ്ങല്ലൂർ – 7946085755