എറണാകുളം: സായുധസേന പതാക ദിനം

എറണാകുളം: സായുധസേന പതാക ദിനമായ ഡിസംബര്‍ ഏഴിന് സേനാപതാകകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും തിങ്കൾ മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍, മുന്‍ സൈനികര്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ ധനസഹായ  പദ്ധതികള്‍ക്കായി തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഫ്ളാഗുകള്‍ വിതരണം ചെയ്യുന്നത്. ഫ്ളാഗ് വിതരണത്തിലും തുക സമാഹരണത്തിലും എല്ലാവരും പങ്കാളികളാകണം. തുക ക്യാഷ്, ചെക്ക്, മണിയോര്‍ഡര്‍, ഡ്രാഫ്റ്റ് എന്നിവ മുഖേന ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് 682030 വിലാസത്തില്‍ കൈമാറാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →