എറണാകുളം: സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ക്ക് ഡിസംബര്‍ എട്ടിന് ഫ്ളാഗ് ഓഫ്

എറണാകുളം: വിലക്കയറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിൽ കണയന്നൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തും. വില്‍പ്പനശാലകളുടെ ഫ്ളാഗ് ഓഫ് ഡിസംബര്‍ എട്ടിന് രാവിലെ എട്ടിന് രാജേന്ദ്രമൈതാനത്ത് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വഹിക്കും.

ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നള്‍ക്കൊപ്പം സബ്സിഡി നിരക്കില്‍ മറ്റ് 13 ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍പ്പനശാലയില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡുമായെത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. എട്ടാം തീയതി രാവിലെ 8.30ന് വെട്ടിക്കല്‍, 10.30ന് പമ്പ്ര കോളനി, 12.30 കരൂര്‍കാവ്, 2.30 എടക്കാട്ടുവയല്‍, 5 മണി വെളിയനാട് എന്നിവിടങ്ങളില്‍ വില്‍പ്പനശാല എത്തും. ഒന്‍പതാം തീയതി രാവിലെ 8.30ന് എച്ച്.എം.ടി കോളനി, 10.30 കൈപ്പടമുകള്‍, 12.30ന് ജഡ്ജിമുക്ക്, 2.30ന് തേവക്കല്‍, 5 മണി കെന്നഡി മുക്ക് എന്നിവിടങ്ങളിലാണ് വില്‍പ്പനശാല എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →