കോഴിക്കോട്: സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ്  അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിൽ പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലറുടെ താല്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13 ന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം.എസ്.സി/എം.എ സൈക്കോളജി. പ്രതിഫലം: പ്രതിമാസം 22000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും  സഹിതം കോളേജില്‍ ഹാജരാകണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →