കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2021 – 22 വാര്‍ഷിക പദ്ധതി പ്രകാരം മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ക്ഷീരഗ്രാമം പദ്ധതി മുഖാന്തിരം വേളം, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ഇതിനായി സജ്ജീകരിച്ച ക്ഷീരശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീരശ്രീ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിന് ksheerasree.kerala.gov.in എന്ന യുആര്‍എല്‍ ടൈപ്പ് ചെയ്ത് പ്രവേശിക്കാം. ഈ പോര്‍ട്ടല്‍ മുഖേന ഡിസംബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് വേളം പഞ്ചായത്തില്‍ നടത്തും. ഫോണ്‍ : 04952371254
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം
