തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ നടക്കുന്ന പ്രദേശങ്ങളിൽ ഡിസംബർ ഏഴിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ 2021 ഡിസംബർ 7 ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാർഡുകളിലാണ് അവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഡിസംബർ ഏഴിന് അവധിയായിരിക്കും. പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ ആറ്, ഏഴ് തിയതികളിലും വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ടിനും പ്രാദേശിക അവധി ആയിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →