പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അദ്ധ്യായന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735-265246. ഹെല്‍പ്പ് ഡെസ്ക്ക്: 9591196535.
പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം
