ആലപ്പുഴ: വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 4 മുതല്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയുമായി സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം 2021 ഡിസംബര്‍ 4 മുതല്‍ തുടങ്ങും.

വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍ എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം രാവിലെ പത്തിന് ചെറിയനാട് പടനിലം ജംഗ്ഷനില്‍ ജില്ലയുടെ ചുമതലുള്ള ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേഷ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വികസന-ക്ഷേമ ഫോട്ടോകള്‍ക്കു പുറമെ വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന വകുപ്പിന്റെ മൊബൈല്‍ എക്സിബിഷന്‍ യൂണിറ്റ് ഡിസംബര്‍ പത്തുവരെ ജില്ലയില്‍ പര്യടനം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →