ചുഴലികാറ്റ്: വിശാഖപ്പട്ടണം വഴിയുള്ള 65 ട്രെയിനുകള്‍ റദ്ദാക്കി

വിശാഖപ്പട്ടണം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയിലെ വിശാഖപ്പട്ടണം ജില്ല വഴി പോകുന്ന 65 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് കോസറ്റ് റെയില്‍വേ അറിയിച്ചു. ഡിസംബര്‍ 3, 4 തിയ്യതികളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്. വിശാഖപ്പട്ടണത്തുനിന്നു പുറപ്പെടുന്നതോ അതുവഴി കടന്നുപോകുന്നതോ ആയ ഡിസംബര്‍ 3, 4 തിയ്യതിയിലെ 65 ട്രയിനുകള്‍ റദ്ദാക്കി- ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എ കെ ത്രിപാഠി അറിയിച്ചു. വിശാഖപ്പട്ടണത്തും ശ്രീകാകുളത്തും നാളെ വരെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഒഡീഷ, ബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ദുരിത നിവാരണ സേനയുടെ 46 ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ 18 ടീമുകളെ സ്റ്റാന്റ് ബൈ ആയി നിര്‍ത്തിയിട്ടുമുണ്ട്. ഡിസംബര്‍ നാലാം തിയ്യതി ആന്ധ്ര ഒഡീഷ മേഖലയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →