കാസർകോട്: മൃഗസംരക്ഷണ നിക്ഷേപ സംഗമം

കാസർകോട്: മൃഗസംരക്ഷണ മേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയതായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കാസര്‍കോട് താലൂക്ക്തല നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ ഫാമിങ്ങിന്റെ ആനുകാലിക പ്രാധാന്യമുള്ള വിവരങ്ങളും ഫാമിങ്ങ് രീതികളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം, സബ്‌സീഡി, ലൈസന്‍സിങ്ങ് എന്നീ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസെടുക്കും. പങ്കെടുക്കുന്നവര്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ക്ഷീരകര്‍ഷകര്‍ കാസര്‍കോട് ആര്‍.എ.എച്ച്.സി ഓഫീസിലെ 04994 222529 എന്ന നമ്പറില്‍ വിളിച്ച് ഡിസംബര്‍ 18 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →