കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം നല്‍കും. കോഴ്സിനോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും ലഭിക്കുന്നതാണ്. ഡിസംബര്‍ 20 ന് മുന്‍പ് വിദ്യാഭ്യാസ രേഖകളുമായി വഴുതക്കാട് ബേക്കറി ജംഗഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 95449 58182, 81379 69292.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →