പത്തനംതിട്ട: ഇന്ധനവിലവര്‍ദ്ധന, വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം എന്നിവ പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്കും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലാതാലൂക്കുകളിലും താല്‍ക്കാലികമായി മൊബൈല്‍ മാവേലിസ്റ്റോറുകളുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കുകളിലും വിവിധകേന്ദ്രങ്ങളില്‍ ഡിസംബര്‍ 4, 5 തീയതികളില്‍ മൊബൈല്‍ മാവേലിസ്റ്റോര്‍ വാഹനംഎത്തും. എല്ലാ സബ്സിഡി, നോണ്‍സബ്സിഡി, ശബരിസാധനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
കൂടാതെ ഈമാസം 8, 9 തീയതികളില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ താലൂക്കുകളിലും മൊബൈല്‍ മാവേലിസ്റ്റോര്‍ സേവനം ലഭ്യമാക്കും. ഉപഭോക്താക്കള്‍ക്ക് റേഷന്‍കാര്‍ഡുമായി എത്തി ഈ സേവനം പ്രയോജനപ്പെടുത്താം.

