ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിൽ ആത്മഹത്യ ചെയത നിലയിൽ : മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്

ചേർത്തല: പഞ്ചാബിലെ ജലന്ധർ രൂപത പരിധിയിലെ കോൺവെന്റിൽ ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയിൽ. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സി(31)യെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2021 നവംബർ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളിൽ സംശയമുയർത്തിയും പിതാവ് ജോൺ ഔസേഫ് കളക്ടർക്കു പരാതി നൽകി.

ജലന്ധർ രൂപതയിൽപെട്ട സാദിഖ് ഔവ്വർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരിമേഴ്സി. നാലുവർഷമായി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ആത്മഹത്യ ചെയ്തത്. നവംബർ 29നു രാത്രിയും മകൾ ഉല്ലാസവതിയായി വീട്ടിലേക്കു വിളിച്ചിരുന്നെന്നും ഡിസംബർ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

മരണ സാഹചര്യങ്ങളെ കുറിച്ചു കോൺവെന്റില്‍ നിന്നും വിവരങ്ങൾ പറഞ്ഞിട്ടില്ലെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിലും സംശയമുയർത്തിയാണ് പരാതി. വീണ്ടും പോസ്റ്റുമോർട്ടം നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയിൽ പറയുന്നു. രണ്ടിന് മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കർമ്മിലി. സഹോദരൻ: മാർട്ടിൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →