സിനിമാ നിര്‍മാണകമ്പനികളുടെ ഓഫീസില്‍ ആദായനികുതി വകുപ്പ്‌ പരിശോധന : നിര്‍മാതാക്കള്‍ ടിഡിഎസ്‌ പിടിക്കുമെങ്കിലും അടക്കുന്നില്ലെന്ന്‌ ഉദ്യോഗസ്ഥര്‍.

കൊച്ചി : സിനിമ നിര്‍മാണ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്‌, ദുല്‍ഖര്‍ സല്‍മാന്‍ ,വിജയ്‌ബാബു എന്നിവരുടെ സിനിമാ നിര്‍മാണകമ്പനികളുടെ ഓഫീസിലാണ്‌ ആദായനികുതി ടിഡിഎസ്‌ വിഭാഗം പരിശോധന നടത്തിയത്‌. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ,ഫ്രൈഡേഫിലിം ഹൈസ്‌ വേ , ഫെയറര്‍ ഫിലിംസ്‌, എന്നിവയുടെ ഓഫീസിലാണ്‌ പരിശോധന. കഴിഞ്ഞയാഴ്‌ച നടത്തിയ പരിശോധനയുടെ തുടര്‍ച്ചയാണ്‌ ഇന്നത്തെ പരിശോധനയെന്ന്‌ ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു.

ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്‌, ലിസ്റ്റിന്‍ സ്റ്റീഫന്‍, എന്നിവരുടെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്‌ച ആദായനികുതി വകുപ്പ്‌ സമാന പരിശോധന നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ്‌ അന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചത്‌. രേഖകളുമായി നേരിട്ടു ഹാജരാകാന്‍ മൂവരോടും ആദായനികുതി വകുപ്പ്‌ ആവശ്യപ്പെടുകയും ചെയ്‌തു.

താരങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ്‌ പിടിക്കുമെങ്കിലും നിര്‍മാതാക്കള്‍ അ്‌ത്‌ ആദായനികുതിയായി അടക്കുന്നില്ലെന്നാണ്‌ ഉദ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്‌. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശ കരാറായി കാണിക്കുന്നുണ്ട്‌. ഇതുവഴി ടിഡിഎസ്‌ ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →