കണ്ണൂര്‍: കണ്ണൂർ പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ കാമറ വച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ കാമറ വെച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.
01/12/21 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ കാമറയുണ്ടെന്ന് കുട്ടികളാണ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ധര്‍മടം പൊലീസിനെ അറിയിച്ചു. പൊലീസ് സ്കൂളിലെത്തി നടത്തിയ പരിശോധനയിലാണ് ഫോണ്‍ നൗഷാദിന്റേതാണെന്ന് വ്യക്തമായത്. സ്കൂളിലെ താത്കാലിക അറബി അധ്യാപകനാണ് നൗഷാദ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

