പത്തനംതിട്ട: ശബരിമല ദർശനത്തിന് വിർച്വൽ ക്യൂവിന് പുറമെയുള്ള സ്‌പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ മാത്രം പ്രവർത്തിക്കുന്നു. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. നവംബർ 30 വരെ 2600 പേരാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്. വിർച്വൽ ക്യൂവും സ്‌പോട്ട് ബുക്കിംഗും സൗജന്യമാണ്. നിലയ്ക്കലിന് പുറമെ ഒമ്പത് ഇടത്താവളങ്ങളിൽ കൂടി ഇതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. നമ്പർ: 7025800100.