കുറുപ്പ് കേരളത്തെ ആഘോഷമാക്കുന്നു

കഴിഞ്ഞ 12ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രം കുറുപ്പ് കേരളത്തെ ഒന്നടങ്കം ആഘോഷത്തിലാഴ്ത്തുകയാണ്. കോവിഡ്19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകളെല്ലാം തുറന്നപ്പോൾ ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും തമിഴ് ചിത്രങ്ങളും എത്തിയ ശേഷമാണ് കുറുപ്പ് എത്തിയത്.

ആദ്യദിവസം തന്നെ വലിയ കളക്ഷനോട് കൂടി മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ദുൽഖറിന്റെ കുറുപ്പിലൂടെ ഉറങ്ങിക്കിടന്ന കേരളത്തിലെ തിയേറ്ററുകളെല്ലാം ഇപ്പോൾ പഴയപോലെ സജീവമായിരിക്കുകയാണ്. മികച്ച വിജയം നേടി മൂന്നാം വാരത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം 4 ദിവസം കൊണ്ട് 50 കോടി നേടി.

35 കോടി ബജറ്റിൽ ഒരുക്കിയ ഈ ചിത്രം ഒടിടി റിലീസ് ചെയ്യാനിരുന്നതായിരുന്നു. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സത്യൻ ഷോ ഒരുക്കിയ വിധായകൻ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തും.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വെൽഫയർ ഫിലിംസും എം സ്റ്റാർ എന്റർടെയ്മെന്റ്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ ജിതിൻ കെ ജോസ്, തിരക്കഥ സംഭാഷണം ഡാനിയേൽ സായൂജ് നായർ, കെ എസ് അരവിന്ദ്, എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →