ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പാറേമാവിലെ പഞ്ചായത്ത് കൊലുമ്പന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് നിര്‍വ്വഹിച്ചു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയും സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും പ്രസിഡന്റ് പറഞ്ഞു. ഏത് പദ്ധതിയും പ്രാവര്‍ത്തികമാക്കേണ്ടത് അതിന്റെ ഉദ്ദേശം മനസിലാക്കിയാകണമെന്ന് പ്രസിഡന്റ് പറഞ്ഞു. പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി.രമേശന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍, കേരളത്തിലെ ഗോത്ര വര്‍ഗ്ഗ മേഖലയ്ക്ക് കരുത്തും കരുതലും പകരുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗോത്ര വര്‍ഗ്ഗ വനിതാ കൂട്ടായ്മയാണ് ഭാസുര. ഗോത്രവര്‍ഗ്ഗ ജനതയ്ക്ക് ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിനും ‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ് ‘ എന്ന ആശയം പ്രചരിപ്പിക്കുകയും സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മയും കൃത്യതയും ഉറപ്പുവരുത്തുവാന്‍ ഗോത്ര വര്‍ഗ്ഗസമൂഹത്തിന് അവബോധം നല്കുകയുമാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിനായി നിലവില്‍ വന്ന ഭക്ഷ്യ ഭദ്രതാ നിയമം – 2013 സംസ്ഥാനത്ത് സുതാര്യമായും കാര്യക്ഷമമായും നടപ്പില്‍ വരുത്തുന്നതിനായി രൂപീകരിക്കപ്പെട്ട ഭക്ഷ്യ കമ്മീഷന്‍, കേരളത്തിലെ ഗോത്രവര്‍ഗ മേഖലയിലേക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തിലാണ് ഭാസുര എന്ന ഗോത്രവര്‍ഗ്ഗ കൂട്ടായ്മ രൂപീകരിച്ചത്.  

ഉദ്ഘാടന യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ മുഖ്യാതിഥി ആയിരുന്നു. എ ഡി എം ഷൈജു പി ജേക്കബ്, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. ബി രാജേന്ദ്രന്‍,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം റ്റി.ഇ. നൗഷാദ്, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ റേച്ചല്‍.പി. ഡേവിഡ്, ഐ.ടി.ഡി. പി പ്രോജക്ട് ഓഫീസര്‍ ശ്രീരേഖ കെ. എസ് , ജില്ലാ സപ്ലൈ ഓഫീസര്‍ സതീഷ് കുമാര്‍ എം.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
   
പരിശീലന പരിപാടി സംഘടിപ്പിച്ചു

ഭക്ഷ്യഭദ്രത- ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മ ഭാസുര പദ്ധതി സംബന്ധിച്ച് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടിയുടെ  ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ തന്നതായ ഭക്ഷണരീതിയുണ്ട്.  അത് നല്ല രീതിയില്‍ മുന്നോട്ട് പോകാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന്  കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി. രമേശന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. ബി രാജേന്ദ്രന്‍  ക്ലാസ് നയിച്ചു.

യോഗത്തില്‍ എ ഡി എം ഷൈജു പി. ജേക്കബ്,ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ റേച്ചല്‍ പി. ഡേവിഡ്,  വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ, ഐ.ടി.ഡി.പി പ്രോജക്ട്  ഓഫീസര്‍ ശ്രീലേഖ കെ.എസ്,  ജില്ലാ സപ്ലൈ ഓഫീസര്‍ സതീഷ് കുമാര്‍ എ.കെ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →