ഇടുക്കിയിൽ രണ്ടാം പവർ സ്റ്റേഷൻ നിർമാണം 2023ൽ തുടങ്ങി 5 വർഷത്തിനുളളിൽ പൂർത്തീകരിക്കും.

തിരുവനന്തപുരം: ഇടുക്കിയിൽ 800 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള രണ്ടാം പവർ സ്റ്റേഷൻ കെ.എസ്.ഇ.ബിയുടെ അതിവേഗ പദ്ധതികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. 2023ൽ തുടങ്ങി 5 വർഷത്തിനുളളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 2700 കോടിയോളം രൂപയാണ് മുതൽമുടക്ക്. .രണ്ടാം സ്റ്റേഷൻ വരുന്നതോടെ വൈകുന്നേരം 6 മുതൽ രാത്രി 10 വരെയുളള സമയത്തെ അധികരിച്ച വൈദ്യുതി ആവശ്യകത നിറവേറ്റാനാകും. നിലവിൽ 780 മെഗാവാട്ട് ശേഷിയാണു ഇടുക്കി പദ്ധതിക്കുളളത്.

ഇടുക്കി ജലസംഭരണിയിൽ നിന്നും കുളമാവ് ഭാഗത്തെ തുരങ്കം വഴി ജലം പവർഹൗസിൽ എത്തിച്ചാകും വൈദ്യുതി ഉത്പാദിപ്പിക്കുക. 200 മെഗാവാട്ടിന്റെ 4 ജനറേറ്ററുകളാണ് സ്ഥാപിക്കുന്നത് .ഇതോടെ ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ നിന്നുളള ഊർജ ഉത്പാദനം 2590 യൂണിറ്റായി വർദ്ധിക്കും. ഒന്നാംഘട്ട പരിസ്ഥിതി അനുമതി ഡിസംബറിൽ ലഭിക്കും.കേന്ദ്ര വൈദ്യുതി അതോറിട്ടിയുടേയും ജല കമ്മിഷന്റെയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിന് ആവശ്യമായ ചട്ടപ്രകാരമുളള 9 അംഗീകാരങ്ങൾ 2023 ജനുവരിയോടെ ലഭ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →