പാലക്കാട്: പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. എലപ്പുള്ളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാൻഡ് ചെയ്തു.
അറസ്റ്റിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം അറിയിച്ചു. പെണ്‍കുട്ടി സ്കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്താവുന്നത്. ഇരുവരും മലമ്പുഴ കവയില്‍ പോയെന്ന് പിന്നീട് വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്സോയിലെ ലൈംഗികാക്രമണ വകുപ്പു ചുമത്തിയാണ് കേസെടുത്തത്. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ പൊലീസിന് കൈമാറി.

