സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എം പത്മകുമാർ ചിത്രമാണ് പത്താം വളവ്. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.
വർഷങ്ങൾക്ക് മുന്പെ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ സ്വഭാവമുള്ളതായിരുന്നുവെങ്കിൽ രണ്ടാമത്തെ പോസ്റ്ററിൽ ഒരു കുടുംബ ചിത്രത്തിന്റെ പശ്ചാത്തലമാണ് ഉള്ളത്. അതിഥി രവിയും നാസികയും നായികമാരായെത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ് ശ്രീജിത്ത് രാമചന്ദ്രൻ ജിജോ കാവനാൽ പ്രിൻസ് പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള ബോളിവുഡ് നിർമാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാളസിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽകൂടി പത്മകുമാർ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രത്തിൽ അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനുലാൽ, മേജർ രവി, രാജേഷ് ശർമ, ഇടവേളബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജുശീധർ, നിസ്തർ അഹമ്മദ്, തുഷാരപിള്ള, അമ്പിളി തുടങ്ങിയവരും വേഷമിടുന്നു.
അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്ന പത്താം വളവിന്റെ ചായാഗ്രഹണം രതീഷ് റാം, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനർ ഐഷ ഷഫീർ, ആർട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പിആർഒ ആതിര ദിൽജിത്ത്, വാഴൂർ ജോസ് എന്നിവർ നിർവ്വഹിക്കുന്നു.

