കോഴിക്കോട് : ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിനാണ് ആക്രമിച്ചത്. യുവതിയുടെ തലക്ക് പരിക്കേറ്റു.
28/11/21 ഞായറാഴ്ച രാവിലെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷക്കാണ് പരിക്കേറ്റത്. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് തുന്നൽ ഇട്ടിട്ടുണ്ട്. ലിഷ യുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു. പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.