കോയമ്പത്തൂർ: കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമടക്കം മൂന്ന് കാട്ടാനകൾ ചരിഞ്ഞു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്.
26/11/21 വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.