പാലക്കാട്: പാലക്കാട് വ്യവസായ ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 6, 7, 13, 14, 20, 21, 27, 28 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ കേസുകള്‍ വിചാരണ ചെയ്യുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. തൊഴില്‍ തര്‍ക്ക കേസുകള്‍, ഇന്‍ഷുറന്‍സ് കേസുകള്‍, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളാണ് വിചാരണ ചെയ്യുന്നത്.