ന്യൂഡൽഹി: ബിജെപിക്കെതിരെ ത്രിപുരയിലെ സിപിഎം നേതൃത്വം സുപ്രീംകോടതിയില്‍. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ബിജെപി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി.
സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് തടയാന്‍ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഎം ഹരജിയില്‍ പറയുന്നു. സമാനതകളില്ലാത്ത അക്രമമാണ് അഴിച്ചുവിടുന്നത്. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നുവെന്നും സിപിഎം പരാതിയില്‍ പറയുന്നു.

