മോഫിയ പർവീനിന്റെ ആത്മഹത്യ; ഡിവൈഎസ്പിയുടെ റിപ്പോർട്ട് സി ഐ ക്ക് അനുകൂലം

കൊച്ചി: മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ റിപ്പോർട്ട് സി ഐ ക്ക് അനുകൂലം. സിഐ സി എൽ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ് പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായി.യുവതി ഭർത്താവിനെ സ്റ്റേഷനിൽ വച്ച് മർദിച്ചപ്പോൾ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരായ കോൺഗ്രസിന്റെ സമരം തുടരുകയാണ്. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →