തിരുവനന്തപുരം : സംസ്ഥാനത്തെ കാലഹരണപ്പെട്ട 218 നിയമങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ചുളള കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ 15-ാമത് റിപ്പോര്‍ട്ട് ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
തിരുവിതാംകൂര്‍,തിരു-കൊച്ചി,മലബാര്‍ ,കൊച്ചി തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ബാധകമായിരുന്ന 37 നിയമങ്ങളും, 181 നിയമ ഭേദഗതികളും കാലഹരണപെട്ടതാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭേതഗതി നിയമങ്ങളില്‍ പലതും പിന്നീട് നിയമത്തിന്റെ തന്നെ ഭാഗമായതായും കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു.
മൃഗങ്ങളോടുളള ക്രൂരത തടയുന്നതിനുളള നിയമം ,ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുളള 1974 ലെ നിയമം, 1975ലെ താല്‍ക്കാലിക കടാശ്വാസ നിയമം, തിരുവിതാംമകൂര്‍ കൊട്ടാരത്തില്‍ സ്ഥിരമായി നെല്ലും അരിയും നല്‍കണമെന്നുളള അവകാശം നിരോധിച്ചുകൊണ്ടുളള നിയമം.2005ലെ കേരള വിനോദ സഞ്ചാരപ്രദേശങ്ങല്‍ സംരക്ഷിക്കല്‍ നിയമം, 1124ലെ താലിയം വിളംബരം, തിരുവിതാംകൂര്‍-കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ നിയമങ്ങളില്‍ ചിലതാണ്