തിരുവനന്തപുരം : പാര്‍ട്ടി നേതൃത്വത്തിലുളളവര്‍ക്ക 75 വയസ് നിര്‍ബ്ബന്ധമാക്കുന്നതോടെ പലനേതാക്കളും ഈ സംസ്ഥാന സമ്മേളനത്തോടെ സസിപിഎം നേതൃനിരയില്‍ നിന്ന് ഒഴിയും. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍, കെ.ജെ തോമസ് എന്നിവര്‍ ഫെബ്രുവരിയില്‍ എറണാകുളത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സെക്രട്ടറിയേറ്റില്‍ നിന്ന് മാറേണ്ടി വരും.
75 വയസുകഴിഞ്ഞവര്‍ നേതൃനിരയില്‍ നിന്നും ഒഴിയണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും 75 വയസ് കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി പോളിറ്റ് ്‌ബ്യൂറോയില്‍ നിന്നും തത്‌ക്കാലം ഒഴിവാക്കാനിടയില്ല. മന്ത്രിയായിരുന്ന എംഎം മണിയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിയാനിടയുണ്ട്.
സിപിഎംന്റെ ഏരിയാ സമ്മേളനങ്ങള്‍ നടന്നുവരികയാണ് അടുത്തമാസം ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. ബ്രാഞ്ച് ,ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍നിന്നും 75 വയസുകഴിഞ്ഞ നേതാക്കളെ ഒഴിവാക്കുന്നുണ്ട് . ഈ സാഹചര്യത്തില്‍ ജില്ലാ സമ്മേളനങ്ങളിലും തുടര്‍ന്നുനടക്കുന്ന സംസ്ഥാന സമ്മേളനത്തിലും തീരുമാനം നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്.