ന്യൂഡൽഹി: ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ഐ.എസ് വധഭീഷണിയെന്ന് പരാതി. ഗംഭീർ ഡൽഹി പൊലീസിന് പരാതി നൽകി. പരാതിയെ തുടർന്ന് ഗൗതം ഗംഭീറിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
23/11/21 ചൊവ്വാഴ്ച രാത്രി ഇ-മെയില്‍ വഴിയാണ് വധഭീഷണി. ഗംഭീറിന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് ഭീഷണിസന്ദേശം അയച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു.

