വിദ്യാകിരണം, കൂടെ പദ്ധതികള്‍ തുടങ്ങി

വയനാട്: പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി,  അയല്‍ക്കൂട്ട പഠന പദ്ധതിയായ ‘ കൂടെ’ എന്നിവ കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. വിദ്യാകിരണം പദ്ധതി  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു.  സ്‌കൂളിന്റെ അയല്‍ക്കൂട്ട പഠന പദ്ധതിയായ ‘ കൂടെ’ യുടെ ഉദ്ഘാടനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള യൂണീഫോം വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ മെമെന്റോ വിതരണം ചെയ്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →