ചെന്നൈ: ജയ് ഭീം എന്ന ചിത്രത്തിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരിതകഥ വ്യക്തമാക്കിയതിന് നടൻ സൂര്യയ്ക്ക് തമിഴ്നാട്ടിലെ ഗോത്ര വിഭാഗത്തിലെ ജനത ആദരവ് അർപ്പിച്ചു. എലികളെയും പാമ്പിനെയും കൈകളിൽ പിടിച്ചു കൊണ്ടാണ് ജനതയുടെ നന്ദി പ്രകടനം,
മധുരൈ കലക്ടറേറ്റിനു മുന്നിൽ ആയിരുന്നു ഈ സംഭവം. കാട്ടു നായകൻ, ഷോളക, അടിയൻ, കാണിക്കാർ തുടങ്ങിയ ഗോത്ര വിഭാഗത്തിലെ ജനതയാണ് തിങ്കളാഴ്ച നന്ദി പ്രകടനവുമായി എത്തിയത്.
കഴിഞ്ഞ നവംബർ രണ്ടിന് ആമസോൺ പ്രൈം മലുടെയാണ് ജയ് ഭിം റിലീസ് ചെയ്തത്. റിലീസിന് തൊട്ടുപിന്നാലെ തന്നെ വണ്ണിയാർ സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നിരവധി വിവാദങ്ങൾ ഈ സിനിമക്കെതിരെ ഉണ്ടായി.
സൂര്യ, ജ്യോതിക, ഡിജെ ജ്ഞാന വേൽ, ആമസോൺ പ്രൈം വീഡിയോ എന്നിവർ മാപ്പുപറയണമെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആയിരുന്നു വണ്ണിയാർ സംഘം ആവശ്യപ്പെട്ടിരുന്നത്.

