ബന്ധുവീട്ടിൽ ഗൃഹപ്രവേശത്തിനെത്തിയ കുടുംബത്തിന് നേരെ നാട്ടുകാരായ യുവാക്കളുടെ ആക്രമണം

കൊല്ലം: കുളത്തൂപ്പുഴ ഇഎസ്എം കോളനിയിലെ ബന്ധുവീട്ടിൽ ഗൃഹപ്രവേശത്തിന് പാലുകാച്ചൽ ചടങ്ങിനെത്തിയ എത്തിയ കുടുംബത്തിന് നേരെ നാട്ടുകാരായ യുവാക്കളുടെ ആക്രമണം. പത്തനംതിട്ട സ്വദേശി ബിനോയിയും ബന്ധു ലാലുവുമാണ് അക്രമത്തിന് ഇരയായത് .സംഘത്തിലെ യുവാക്കളെ തല്ലിയോടിച്ച അക്രമികൾ വാഹനം പൂർണമായും അടിച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.

ബന്ധുവീടിനു മുന്നിൽ കാർ പാർക്ക് ചെയ്ത് നിൽക്കുകയായിരുന്ന ഇരുവരെയും നാട്ടുകാരെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്ന് യുവാക്കൾ തല്ലി ഓടിക്കുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമമെന്ന് യുവാക്കൾ പറയുന്നു.

യുവാക്കൾ ഓടി രക്ഷപ്പെട്ടതിനു പിന്നാലെ അക്രമികൾ കാർ അടിച്ചു തകർത്തു. കാറിന്റെ ചില്ലുകൾ പൂർണമായും നശിപ്പിച്ചു.നാട്ടുകാർ കൂടിയതോടെ അക്രമികൾ പിൻമാറി. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →