കട്ടപ്പന : വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കട്ടപ്പന വാഴവര നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ ജേക്കബ് (ബെന്നി) (51) ആണ് മരിച്ചത്. പോസ്റ്റിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സെത്തിയാണ് താഴെയിറക്കിയത്.
വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ യായിരുന്നു അപകടം .വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ച ശേഷമാണ് അറ്റകുറ്റ പണികൾ നടത്തിയതെന്ന് ബോർഡ് അധികൃതർ പറഞ്ഞു. ലൈനിൽ വൈദ്യുതി പ്രവാഹം എങ്ങനെ ഉണ്ടായിയെന്ന് വ്യക്തമല്ല. ജനറേറ്ററിൽ നിന്നും വൈദ്യുതി പ്രവാഹം ഉണ്ടായോ എന്ന സംശയവും ഉയർന്നുകേൾക്കുന്നു.
സംസ്‌കാരം 23/11/2021 ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വാഴവര സെന്റ് മേരീസ് ഓർത്തഡോക്‌സ് പളളി സെമിത്തേരിയിൽ.ഭാര്യ: ജെയ്‌സമ്മ. നെറ്റിത്തൊഴു, കോതപ്പളളിൽ കുടുംബാംഗം . മക്കൾ : ജോബിൻസ് (പീരുമേട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി), ജോസ്‌മി മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർത്ഥിനി.