അറബികടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ന്യൂനമർദ്ദത്തോട് അനുബന്ധിച്ചുള്ള ചക്രവാതചുഴിയോടൊപ്പം മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴിയുമുണ്ട്.
അതേസമയം, അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് ഭീഷണിയാകില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

