കാഞ്ഞങ്ങാട് വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 13 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ച് 13 പേ‍ർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. 2021 നവംബർ 21ഞായറാഴ്ച വൈകുന്നേരമാണ് അപകടം. കാഞ്ഞങ്ങാട് വിവാഹത്തിൽ പങ്കെടുത്തശേഷം മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ബസിലുള്ളവർ.

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശ്ശൂർ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →