തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത് പുനഃപരിശോധിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. പ്രമേയം മുഖ്യമന്ത്രിക്ക് കൈമാറും.
ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷനും നേരത്തേ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർക്കെതിരെ ചീഫ് സെക്രട്ടറിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബെന്നിച്ചൻ തോമസിന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ രംഗത്തെത്തിയത്.

