റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല

November 21, 2021 - 2:36 pm

കേച്ചേരി∙സംസ്ഥാന പാതയിൽ പാറന്നൂരിൽ ക്രെയിനിൽ തട്ടിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. 2021 നവംബർ 20 ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് യാത്രക്കാരുമായി തൃശൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

പാറന്നൂരിലെ ഗ്ലാസ് കമ്പനിയിൽനിന്നു പുറത്തേക്കു വരികയായിരുന്ന ക്രെയിനിൽ തട്ടിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഗ്ലാസ് കമ്പനിയുടെ മതിലിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കാനയിലെ സ്ലാബ് പൊട്ടി ബസിന്റെ ചക്രം താഴ്ന്നു. ഇവിടെ റോഡരികിൽ ഗ്യാസ് പൈപ്പിന്റെ നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നു.

അപകടത്തെത്തുടർന്ന് തൃശൂർ – കുന്നംകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം രാത്രിയോടെ പുനസ്ഥാപിച്ചത്. അപകടത്തിൽ റോഡിനു നടുവിൽ കുടുങ്ങിയ ബസ് ക്രെയിൻ കൊണ്ടുവന്നാണ് മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *