എറണാകുളം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംശാദായ/കുടുംബ/സാന്ത്വന പെന്‍ഷനുകള്‍ കൈപ്പറ്റിവരുന്നവര്‍ക്ക് ജനുവരി മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ്  സര്‍ട്ടിഫിക്കറ്റും, ബാധകമായവര്‍ക്ക് നോണ്‍ റീ മാര്യേജ് സര്‍ട്ടിഫിക്കറ്റും ഡിസംബര്‍ 15 നു മുമ്പായി ഓഫീസില്‍ ഹാജരാണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ തൊഴിലാളിയുടെ പെന്‍ഷന്‍ നമ്പര്‍, പേരും മേല്‍വിലാസവും ഫോണ്‍ നമ്പര്‍, ഒപ്പ്, തീയതി, സാക്ഷ്യപ്പെടുത്തുന്നയാളുടെ പേരും സ്ഥാനപ്പേരും ഓഫീസ് മുദ്രയും രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →